1) പാമ്പ് കടി ഒഴിവാക്കാൻ വീടും പരിസരവും സൂക്ഷിക്കേണ്ടതെങ്ങനെ?
പാമ്പുകൾ ഭക്ഷണ ലഭ്യതയ്ക്കും, അവയുടെ വാസത്തിനുതകുന്ന സൗകര്യങ്ങൾക്കും അനുസരിച്ചായിരിക്കും ഒരു സ്ഥലത്ത് തങ്ങുക. അതുകൊണ്ട് തന്നെ പാമ്പുകളെ ആകർഷിക്കുന്ന രീതിയിൽ വീടും പരിസരവും നില നിർത്താതിരിക്കുക എന്നതാണ് പാമ്പ് കടിയേൽക്കാതിരിക്കാൻ ഒരു പ്രതിരോധ മാർഗ്ഗം.
A). ഇതിനായി വീടിന്റെ പരിസര പ്രദേശങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഭക്ഷണ സാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും, ശരിയായി നിർമ്മാർജ്ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളേയും ചെറു ജീവികളേയും തേടി പാമ്പുകളും എത്തും.
ചകിരി, പലക, വിറക്, കല്ല് എന്നിവ വീടിന് ചുറ്റും കുന്നുകൂടാന്‍ അനുവദിക്കരുത്, ഇവ പാമ്പിന്റെ ഇഷ്ട വാസസ്ഥലങ്ങള്‍ ആണ്. പുതിയ വീട് പണി കഴിഞ്ഞാല്‍ അവശിഷ്ടങ്ങൾ ഉടന്‍ തന്നെ നീക്കം ചെയ്യുക.
പരിസരം സ്ഥിരമായി വൃത്തിയാക്കുക. പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ അധികം വളരാതെ നോക്കുക.
പുരയിടത്തിൽ ചെറുകുളങ്ങൾ ആകർഷണീയമാണെങ്കിലും അവയിലെ മീനുകളും, കുടിയേറുന്ന തവളകളും പാമ്പുകളെ ആകർഷിക്കാറുണ്ട്. അവ ഒഴിവാക്കുന്നതാവും ഉചിതം. ജാഗ്രത അത്യന്താപേക്ഷിതം.
പറമ്പിലും മറ്റുമുള്ള മാളങ്ങള്‍ മണ്ണിട്ട് മൂടുക.
വളർത്ത് മൃഗങ്ങൾക്ക് തീറ്റി കൊടുത്ത് കഴിഞ്ഞാൽ ബാക്കിയുള്ളവ നീക്കം ചെയ്യുക. കോഴിക്കൂടും മറ്റും വല കൊണ്ട് പാമ്പിന് കടക്കാൻ കഴിയാത്ത വിധം കവർ ചെയ്യുന്നതാണ് ഉചിതം.
എലികളെ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചാല്‍ പാമ്പുകളുടെ സാന്നിധ്യവും കുറയ്ക്കാം.
മരത്തിന്‍റെ ശാഖകള്‍ വളഞ്ഞ് വീട്ടിലേക്കു ചേർന്നു നില്‍ക്കുന്നതും, ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ കയറുവഴി വീടിന്റെ ഭിത്തിയിലേക്കും ടെറസ്സിലേക്കും പടർത്തിവിടുന്നതും നന്നല്ല, ഇതുവഴി പാമ്പ് വീടിനുള്ളില്‍ കടക്കാൻ സാധ്യത ഉണ്ട്.
വീട്ട് മുറ്റത്തും പരിസരപ്രദേശങ്ങളിലും കരിയില കൂടി കിടക്കുന്നത് ഒഴിവാക്കുക. അതിനിടയിൽ പാമ്പുകൾ കിടന്നാൽ തിരിച്ചറിയാൻ സാധ്യത കുറവാണ്.
B). പാമ്പ് വീടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ വീടിന്റെ നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ടവ.
i. വീടിന്റെ വിവിധഭാഗങ്ങളിൽ (ഭിത്തിയിലും അസ്ഥിവാരത്തിലുമൊക്കെ) വിള്ളലുകളുണ്ടോ എന്ന് പരിശോധിക്കുക. കണ്ടെത്തിയാൽ അവ പാമ്പ് കടക്കാത്ത വിധം അടയ്ക്കുക. ഉദാ:
വീടിന്റെ വെളിയിലേക്ക് പോകുന്ന ഡ്രയ്നേജ് പൈപ്പിന്റെ അറ്റത്ത് ലോഹ വല ഇട്ടാൽ ഇത് വഴി പാമ്പ് വീട്ടിലെത്തുന്നത് തടയാന്‍ കഴിയും.
മുറ്റത്തെ ടൈൽസിന്‍റെ ഇടയില്‍ ഗാപ് ഇല്ല എന്ന് ഉറപ്പുവരുത്തുക.
വീടുകളില്‍ വാതിലിനും കട്ടിളയ്ക്കും ഇടയില്‍ വിടവ് ഇല്ല എന്ന് ഉറപ്പാക്കുക. വിടവ് ഉണ്ടെങ്കില്‍ റബ്ബർ ലൈനിംഗ് ചെയ്യേണ്ടതാണ്.
തുറന്ന് കിടക്കുന്ന ചെറു ജനാലകളിലും മറ്റും നെറ്റ് ഇടുന്നത് ഉചിതമാവും.
ii. ഇന്ത്യയിലെ പല വീടുകളിലും കക്കൂസ് / കുളിമുറിയിൽ നിന്ന് വെള്ളം പലപ്പോഴും അടുത്ത പറമ്പിലേക്കോ വീടിന് വെളിയിലേക്കോ പൈപ്പ് വഴി കളയുന്ന ഒരു ശീലം ഉണ്ട്. ഇത് വഴി പാമ്പ് മുറിക്കുള്ളിൽ കടക്കാനിടയുണ്ട്. ഇങ്ങനെയുള്ള വെള്ളം അതിനായി പ്രത്യേകമായി ഉണ്ടാക്കിയ ടാങ്ക്/സെപ്റ്റിക്ക് ടാങ്കിലേക്ക് കളയാൻ സൗകര്യം ഉണ്ടാക്കണം.
iii. ഇന്ത്യയിലെ പല വീടുകളിലും ശുചിമുറികൾ വീടിന് വെളിയില്‍ ആണ്. ഇതില്‍ പലതിലും ലൈറ്റിന്റെ സ്വിച്ച് ഉള്ളില്‍ ആയിരിക്കും. ഉപയോഗിക്കേണ്ടവര്‍ അകത്തു കയറിയതിന് ശേഷം മാത്രമേ ലൈറ്റിടാന്‍ പറ്റൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാമ്പ് കടിയേല്‍ക്കുവാന്‍ സാധ്യതയുണ്ട്. സ്വിച്ച് വെളിയില്‍ ആയിരിക്കണം, സ്വിച്ച് ഇട്ട് അകത്ത് പാമ്പ് ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അകത്തു കടക്കാവൂ.
iv. ഷൂവിനുള്ളിൽ പാമ്പ് കയറിയിരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഷൂ വീടിന് വെളിയില്‍ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നന്ന്.
2) പാമ്പ് കടി പ്രതിരോധിക്കാനുള്ള വ്യക്തിഗത മാർഗ്ഗങ്ങൾ !
നമ്മുടെ ദൃഷ്ടി എത്താത്തയിടങ്ങളിൽ കയ്യോ കാലോ കടത്താതെയിരിക്കുക. മരത്തിന്റെ പൊത്തിലും, മാളങ്ങളിലും, പൊന്തക്കാട്ടിലും, കല്ലുകൾക്കിടയിലുമൊക്കെ പാമ്പുകൾ പതിയിരിക്കാനിടയുണ്ട്. കളിക്കുന്നതിനിടയിൽ കുട്ടികൾ പന്ത് അന്വേഷിച്ചും മറ്റും ഇത്തരം പ്രവർത്തി ചെയ്യാനിടയുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കി വിലക്കുക.
രാത്രി ആയാലും പകലായാലും നിലത്ത് ശ്രദ്ധിച്ച് മാത്രം നടക്കുക. രാത്രി നടക്കുമ്പോള്‍ വെളിച്ചമുള്ളയിടം തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ടോര്‍ച്ച് അവശ്യം ഉപയോഗിക്കുക.
രാത്രികാലങ്ങളില്‍ വെളിയില്‍ സഞ്ചരിക്കുമ്പോള്‍ ലെതർ പോലെ കട്ടിയുള്ള വസ്തുക്കൾ കൊണ്ടുള്ള ഷൂ ധരിക്കുക, പ്രത്യേകിച്ചും പാമ്പുകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍.
ഇറുകിയ വസ്ത്രത്തേക്കാൾ നീളമുള്ള അയഞ്ഞ പാന്റ്സ് ധരിക്കാൻ ശ്രദ്ധിക്കുക, ഇവ പാമ്പിന്റെ കടി ത്വക്കിൽ ഏൽക്കാനുള്ള സാധ്യത താരതമ്യേന കുറയ്ക്കുന്നു.
പുല്ലും കുറ്റിചെടികളും ഉള്ള വഴികളില്‍ ഒരു വടി മുന്നില്‍ കുത്തി നടക്കുന്നത് നന്നാവും, ഇത് മൂലം ഭൂമിയിലുണ്ടാവുന്ന വൈബ്രേഷൻ പാമ്പുകളെ അകന്നുപോകാൻ പ്രേരിപ്പിക്കും. രാത്രിയില്‍ നടക്കുമ്പോള്‍ കഴിവതും ചെറു ചുവടുകൾ എടുത്തു നടക്കുക.
പുല്ല് വെട്ടിത്തെളിക്കൽ പോലുള്ള പരിസര ശുചീകരണം നടത്തുന്നവർ പാമ്പ് കടി പ്രതിരോധിക്കാനുതകുന്ന വേഷവിധാനങ്ങൾ ധരിക്കണം. കാൽമുട്ട് വരെ പൊക്കമുള്ള ബൂട്ട്സ്, റബർ കയ്യുറകൾ etc.
കഴിവതും നിലത്തു കിടന്ന് ഉറങ്ങാതിരിക്കുക.
ഷൂ ധരിക്കുന്നതിന് മുന്‍പ് അതിനുള്ളില്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക. ഉള്ളിൽ കൈയിട്ട് പരിശോധിക്കുന്നത് ഉചിതമാവില്ല എന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ!
വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിൽ തിരികെ പ്രവേശിക്കുമ്പോൾ അതീവ ജാഗ്രത വേണം. വീടിനുള്ളിൽ പലയിടങ്ങളിലും പാമ്പ് അഭയം തേടിയിരിക്കാൻ സാധ്യതയുണ്ട്.
3. പാമ്പിനെ അരികിൽ കണ്ടാൽ എന്തൊക്കെ വേണം കരുതൽ?
i. പ്രത്യേക പരിശീലനമില്ലാത്ത ഒരാൾ ഒരു കാരണവശാലും പാമ്പിനെ കൈകാര്യം ചെയ്യരുത്.
“ചത്ത പാമ്പിനെ” കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത വേണം!!
കാരണം,
ചത്തു എന്ന് നമ്മൾ കരുതുന്ന പാമ്പ് ചിലപ്പോൾ ചത്തതാവണമെന്നില്ല.
കൂടാതെ തല അറുത്ത് മാറ്റപ്പെട്ട്, രണ്ട് കഷ്ണമായി ഒരുപക്ഷേ അനങ്ങാതെ കിടക്കുന്ന പാമ്പിന് പോലും ഏകദേശം ഒരു മണിക്കൂറോളം വരെ കടിക്കുവാനും വിഷ ബാധയേൽപ്പിക്കാനും സാധിച്ചേക്കാം. തല മാത്രം വേർപ്പെട്ടു കിടക്കുന്ന പാമ്പിനും കടിക്കാൻ സാധിക്കും. ജീവനുള്ള പാമ്പ് കടിക്കുന്നതിനേക്കാൾ ഗുരുതരം ആകാനുള്ള സാധ്യത പോലും ഉണ്ട്.
ഇങ്ങനെയുള്ള പാമ്പിന്റെ കടിയേൽക്കാനും അവ മാരകമാവാനും സാധ്യതയുണ്ട്. മുറിവേറ്റ പാമ്പ് ആ വേദനയിലും മറ്റും അതി ശക്തിയായി വിഷം ശരീരത്തിൽ പ്രയോഗിക്കാൻ സാധ്യതയുണ്ട്.
രണ്ട് കഷ്ണമാക്കപ്പെട്ടാലും ഒരു മണിക്കൂറോളം ജീവിച്ചിരിക്കുന്നതെങ്ങനെ സാധ്യമാകുമെന്ന് ലളിതമായി വിശദീകരിക്കാൻ ശ്രമിക്കാം. സസ്തനികളെ പോലുള്ള ഉഷ്ണരക്ത ജീവികളിൽ നിന്ന് വിഭിന്നമായി ശീതരക്തമുള്ള പാമ്പിന് ശരീരോഷ്മാവ് നിലനിർത്തുന്നതിനായി അധികം ഊർജ്ജം വേണ്ടി വരുന്നില്ല എന്നതിനാലും ഉരഗങ്ങളിലെ ഉപാപചയ നിരക്ക് താരതമ്യേന കുറവാണ് എന്നതിനാലും കുറച്ച് സമയം കൂടി അവയിൽ ജീവൻ നില നിന്നേക്കാം.
ii, പാമ്പിനെ വെച്ചു കൊണ്ടുള്ള പ്രകടനങ്ങൾ ഒഴിവാക്കണം.
നമ്മുടെ നാട്ടിലെ പാമ്പുകൾ പൊതുവിൽ മനുഷ്യരിൽ നിന്ന് അകന്ന് കഴിയാൻ ശ്രമിക്കുന്ന ജീവികളാണ്. ചവിട്ടുമ്പോഴോ, ഉപദ്രവിക്കുമ്പോഴോ, ഇരയാണെന്ന് തെറ്റിദ്ധരിക്കുമ്പോഴോ ഒക്കെയാണ് സാധാരണ ഗതിയിൽ പാമ്പ് കടിക്കുക. പ്രതിരോധത്തിനും ഇരയെ പിടിക്കാനും വേണ്ടിയതല്ലാതെ ഒരവസരത്തിലും പാമ്പുകൾ കടിക്കില്ല.
പാമ്പുകളെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും അശാസ്ത്രീയമായും പിടിക്കുന്നതും, കയ്യിലെടുത്ത് പ്രദർശനം നടത്തുന്നതും അവയോട് ചെയ്യുന്ന ദ്രോഹമാണെന്ന് മാത്രമല്ല, ചെയ്യുന്നയാളെയും ചുറ്റിനുള്ളവരെയും പാമ്പ് കടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിഷമില്ലാത്ത പാമ്പെന്ന് തെറ്റിദ്ധരിച്ച് പ്രകടനപരത കാണിച്ചവർ പാമ്പ് കടിയേറ്റ് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
4. മറ്റ് പ്രത്യേക സാഹചര്യങ്ങൾ
ബൈക്കിലോ കാറിലോ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ കാണുന്ന പാമ്പിന്റെ ശരീരത്തിലേയ്ക്ക് വാഹനം കയറ്റുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഇത് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല. കാരണം മുറിവേറ്റ പാമ്പ് ഉടന്‍ ചാകണമെന്നില്ല. അത് മറ്റ് വഴിയാത്രക്കാരെ കടിക്കാന്‍ സാധ്യത ഉണ്ട്. മാത്രമല്ല ചിലപ്പോള്‍ ടയറിന്‍റെ ഇടയിലോ റിമ്മിലോ ഇരിക്കാനും വാഹനം ഓടിച്ച ആളെ കടിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ട്രെക്കിങ്ങിനും മറ്റും പോകുന്നവർ മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കുകയും സുരക്ഷിത പാതയിലൂടെ സഞ്ചരിക്കുകയും വേണം. ടെന്റ് കെട്ടി താമസിക്കുന്നവര്‍ സാധാരണയായി ടെന്റിന്‍റെ ചുറ്റിലും വെള്ളം ഒഴിക്കാറുണ്ട്. ഇത് ചെറിയ ജീവികളെ വിളിച്ചു വരുത്താനിടയുണ്ട് അവയെ പിൻതുടർന്ന് പാമ്പുകളും. താഴ്ന്ന് നിൽക്കുന്ന മരച്ചില്ലകളിലും ഉരഗങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നതും ഓർമ്മയുണ്ടാവണം.
തെളിച്ചമില്ലാത്ത വെള്ളത്തിൽ നീന്തുന്നത് ഒഴിവാക്കുന്നത് നന്നാവും.
പാമ്പുകളിൽ നിന്ന് സുരക്ഷ തേടുന്നതോടൊപ്പം ഭൂമിയുടെ അവകാശികളായ അവരെയും സ്വൈരമായി ജീവിക്കാനനുവദിക്കുക.
പാമ്പിനെ വീട്ടിലോ പരിസരത്തോ കണ്ടാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ശാസ്ത്രീയമായ പരിശീലനം ലഭിച്ച, വനം-വന്യജീവി വകുപ്പിന്റെ ലൈസൻസ് ലഭിച്ചവരുടെ സഹായം തേടുകയാണ് ഉചിതമായ നടപടി. അവരുടെ ഫോൺ നമ്പർ അടക്കം ജില്ല തിരിച്ചുള്ള വിവരങ്ങൾ റെസ്ക്യൂവേഴ്സ് എന്ന മെനുവിൽ ലഭ്യമാണ്. കൂടാതെ വനം വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 18004254733 ലും വിളിക്കാവുന്നതാണ്. പാമ്പ് കടിയേറ്റാൽ വനം വകുപ്പിൽ നിന്ന് ചികിത്സ ആവശ്യങ്ങൾക്ക് ധനസഹായവും ലഭിക്കും. നിങ്ങളുടെ പരിസരങ്ങളിൽ പാമ്പിനെ കണ്ടാൽ, പാമ്പിനെ അശാസ്ത്രീയമായി പിടിച്ച്, അഭ്യാസം കാണിക്കുന്നവരെ സമീപിക്കാതിരിക്കുക.
ഈ കാര്യങ്ങൾ കുട്ടികളെക്കൂടി പറഞ്ഞ് മനസ്സിലാക്കി, അവബോധമുള്ളവരാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
To prevent Snake Bite?
aDr Aswini Ranganath
മലയാളം
Podcast: Elizabeth Maria Joseph
Environmental measures
Snakes seek shelter in hidden places that provide protection from predators, such as rodent burrows, holes, or under rocks, logs or bushes. They feed on rodents and other small animals. In order to prevent snake bite, we need to avoid all factors which facilitate their breeding and survival.
Do not leave food waste in the courtyard carelessly, this can attract rodents and thereby their predators; snakes.
Avoid piling up bricks, stones, planks etc which can provide shelter to snakes.
Frequent cleaning of premises.
Don't allow dry leaves to collect in the courtyard; make sure to destroy them periodically. Beware that it may be difficult to recognize a snake among dry leaves.
Make sure that the shrubs and ornamental plants do not overgrow.
Beware of snakes if you have decorative ponds as the aquatic animals like snails and frogs can attract snakes.
In case you come across any burrows or holes, seal them adequately.
Clean up the residues of the feed you give to the domestic animals at home.
Secure hen houses with metal nets or mesh.
Control rodent population.
Avoid climbers, or branches of trees or shrubs leaning on to the wall or terrace of your house.
Measures in building construction
Make sure there are no gaps, holes, crevices or fissures in the wall, basement, outdoor floor tiles etc.
If found, do close it appropriately. For instance, a metal mesh can be attached to the open end of drainage pipes.
Toilets, if outside the house, should be inspected thoroughly before entering, especially at night.
Avoid keeping shoes outside the house.
Personal measures
Snakes do not prefer to be in confrontation with humans and try to be away, hidden from us. They do not bite unless they are disturbed. They bite when they are stamped on, hurt or misunderstood us as a prey.
Avoid passing your hands or legs into burrows, underneath rocks, logs or other hidden areas.
Educate children regarding the danger of getting bitten by snake at such places as they may explore such places in search of toys like ball.
Watch carefully while walking not to stamp on snakes especially at night and in bushy areas. Walk through well lit areas. Use a torch wherever necessary.
Use boots made of tough material like leather, especially in high risk areas.
Wear loose pants. This can protect you from snake bites to an extent.
While walking through bushy areas, it will be effective to stamp the ground with a stick before putting each footstep as the vibration created on the ground by doing this drive snakes away.
Take short steps as far as possible.
Wear protective gears like rubber gloves and boots reaching till knee while involved in risky work like clearing bushes and plants.
Avoid sleeping on the floor as far as possible.
Inspect inside of shoes thoroughly before wearing. Don't put your hand inside the shoes for the same.
Be careful while returning to your house after a flood. Snakes might have found shelter from flood at different corners of your house.
What to do if you find a snake?
Make use of government facilities appropriately. Call the toll free number of the forest department 18004254733.
Don't try to handle a snake if you are not a trained personnel.
The same holds good for "dead" snakes also.
Because,
* The snake may not be dead.
* The snake, even after decapitation or getting cut into two pieces and lying immobile, can bite and envenomate a person for approximately an hour. Because of their low metabolic rate and being cold blooded, they need less energy to maintain their core body temperature. Hence, they can remain alive for a few hours even after being cut into pieces. Such bites after a snake is cut into pieces can sometimes be more venomous than otherwise.
* Avoid public shows or performances using snakes.
Unscientific handling and public performance using snakes not only hurts the animal, but also risks the life of the performer. There are incidents where such unscientific practices have ended up in the death of the performer.
Special circumstances
While travelling in bike or car, avoid running over a snake. It may not die immediately and can bite a pedestrian passing by or yourself if it gets stuck in between the tyre and rim. Such cases have been reported.
While trekking, take safer paths.
Pouring water around tents can attract smaller animals which can further attract snakes.
Beware of reptiles on tree branches which are leaning down.
Avoid swimming in water which is not clear.
Earth belongs to them too...
So live and let live!