കേരളത്തിലുള്ള വിവിധതരം പാമ്പുകളേയും അവയെ കാണാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകളേയും അവയുടെ സ്വഭാവത്തേയുമൊക്കെ അറിയാൻ നമ്മളെ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് സ്നേക്പീഡിയ.
ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്.
ഇവയെക്കുറിച്ചുള്ള അറിവില്ലായ്മയും കരുതലില്ലായ്മയും അന്ധവിശ്വാസങ്ങളുമെല്ലാം ചേർന്ന് കാലങ്ങളായി മനുഷ്യനും പാമ്പിനും അപകടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അത്തരം അപകടങ്ങൾ ലഘൂകരിക്കാനും ഇരുകൂട്ടർക്കും ഒരേപോലെ സംരക്ഷണം ഉറപ്പുവരുത്താനും ഒരു വഴികാട്ടിയാവുകയാണ് സ്നേക്പീഡിയ.
കൈകാലുകളില്ലാത്ത, കുഴൽ പോലെ നീണ്ട, ശൽക്കാവൃതമായ ശരീരമുള്ള പാമ്പുകൾ കൈകാലുകളുള്ള പല്ലിവർഗ്ഗ ജീവികൾക്ക് പരിണാമം സംഭവിച്ച് രൂപപ്പെട്ടുവന്ന ഒരു പ്രത്യേക ജീവിവർഗ്ഗമാണ്. ആ ജീവിവർഗ്ഗത്തെ വിശദമായും കഴിയുന്നത്ര കൃത്യമായും പരിചയപ്പെടുത്തുകയാണ് സ്നേക്പീഡിയ.
ഈ ആപ്പിന്റെ പ്രത്യേകതകൾ നമുക്കൊന്ന് പരിചയപ്പെടാം.
നമ്മുടെ മൊബൈൽ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിൽ എന്ന പോലെ പാമ്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യത്തെ അക്ഷരങ്ങൾ അടിച്ചുകൊടുത്ത് വളരെ ലളിതമായി കണ്ടുപിടിക്കാം. ഓരോ ഇനം പാമ്പിനെയും എങ്ങനെ തിരിച്ചറിയാം, അപകടകാരിയാണോ അല്ലയോ, എവിടെയൊക്കെ കാണപ്പെടുന്നു, അവരുടെ ആഹാരരീതി, പ്രത്യുല്പാദനം തുടങ്ങിയ കാര്യങ്ങളൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. ഒരു പാമ്പിൽ നിന്നും തൊട്ടടുത്തതിലേക്ക് പോകാൻ ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് സ്വൈപ്പ് ചെയ്താൽ മാത്രം മതിയാകും. ഓരോ ഇനത്തിന്റെയും അനേകം ചിത്രങ്ങളും കാണാൻ സാധിക്കും. വിവരണങ്ങളുടെ ഇംഗ്ലീഷ് - മലയാളം ശബ്ദ രേഖകളും ഇവിടെ കേൾക്കാം.
നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന വിധത്തിൽ വിഷവീര്യമുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്നു. ഈ ലിസ്റ്റ് ഇത്ര ചെറുതാണെന്നത് നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും.
മനുഷ്യർക്ക് അപകടകരമല്ലാത്ത പാമ്പുകളെ ഇവിടെ പരിചയപ്പെടാം. തീരെ വിഷമില്ലാത്തവർ മുതൽ, മനുഷ്യരുടെ ആരോഗ്യത്തിന് ഒരു തരത്തിലും ഭീഷണിയാവാത്ത വിധത്തിൽ, വളരെ നേരിയ തോതിൽ മാത്രം വിഷമുള്ളവർ വരെ ഈ കൂട്ടത്തിലുണ്ട്.
ആകൃതി കൊണ്ടും അടയാളം കൊണ്ടുമൊക്കെ, വിഷമുള്ള പാമ്പുകളെ അനുകരിക്കുന്ന വിഷമില്ലാത്ത ധാരാളം പാമ്പുകൾ നമ്മുടെ നാട്ടിലുണ്ട്. വിഷപ്പാമ്പുകൾ ആണ് എന്ന തെറ്റിദ്ധാരണ മൂലം ഇവർ കൊല്ലപ്പെടുന്നു. അവരുടെ ജീവരക്ഷയ്ക്ക് വേണ്ടിയാണ് ഈ അനുകരണങ്ങൾ എങ്കിൽ പോലും ഇത് കാരണം നമ്മളിവയെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യും. അതുപോലെ തന്നെ നേരെ തിരിച്ച്, ഇവയെപ്പോലെ തോന്നിക്കുന്ന വിഷപ്പാമ്പുകൾ കടിച്ചാലും, കടിച്ചത് വിഷമില്ലാത്ത അപരനാണെന്നു കരുതി അറിയാതെ കുഴപ്പങ്ങളിൽ ചെന്നു ചാടും. ഇതുരണ്ടും നല്ലതല്ലാത്തത് കൊണ്ട് നമുക്കിവയെ കൃത്യമായി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെ പ്രത്യേകം ഒരു ഗ്രൂപ്പ് ആക്കുകയും അവയെ കൃത്യമായി തിരിച്ചറിയുന്നത് എങ്ങനെയാണെന്നുള്ള സചിത്രോദാഹരണങ്ങളും മറ്റുവിവരങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും നൽകിയിരിക്കുന്നു. കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇൻഫോഗ്രാഫിക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അമിത സാങ്കേതിക വർണ്ണനകളും, ശൽക്ക വർണ്ണനകളും സാധിക്കുന്നടത്തോളം ഒഴിവാക്കി ആർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണിത്. കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിങ്ങൾ കാണുന്ന പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ ഞങ്ങളോട് ചോദിക്കാം. സുരക്ഷിതമായ അകലത്തിൽ നിന്ന്, നിങ്ങൾ കാണുന്ന പാമ്പിന്റെ ചിത്രം പകർത്തി ഞങ്ങൾക്ക് അയച്ചു തരൂ. മൂന്ന് ഫോട്ടോകൾ വരെ അയക്കാൻ ഉള്ള സൗകര്യം ഇവിടെയുണ്ട്. അധികം വൈകാതെ മറുപടി ലഭിക്കും. ഞങ്ങളുടെ ടീമിലെ വിദഗ്ധർ നിങ്ങളുടെ സഹായത്തിനുണ്ട്.
പാമ്പുകടിയേറ്റാൽ ഭയപ്പെടാതിരിക്കാം. കടിയേറ്റവർക്കുള്ള പ്രഥമശുശ്രൂഷ ഇവിടെ വിവരിക്കുന്നു. ഞങ്ങളുടെ ടീമിലെ വിദഗ്ധ ഡോക്ടർമാർ തയ്യാറാക്കിയ ലേഖനം. പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങൾ നിങ്ങൾക്കും പഠിക്കാം. നൂറ് ശതമാനം ഉറപ്പോടെ പ്രഥമ ശുശ്രൂഷ പരിശീലിക്കാം.
പ്രഥമശുശ്രൂഷ കഴിഞ്ഞാൽ ഉടൻ ചെയ്യേണ്ട കാര്യം കടിയേറ്റ ആളിനെ, എത്രയും വേഗം ഏറ്റവും അടുത്ത ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക എന്നുള്ളതാണ്. പ്രതിവിഷ (ASV) ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിൾ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുന്നതിന് മുൻപ് ആശുപത്രിയിലെ ഫോൺ നമ്പറിൽ വിളിച്ച് അറിയിച്ചാൽ ഗുണകരമായിരിക്കും.
ശാസ്ത്രീയമായ വിഷ ചികിത്സാരീതികളെ കുറിച്ചും അതിന്റെ ഒഴിവാക്കാനാവാത്ത ആവശ്യകതയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന, പരിചയസമ്പന്നരായ മെഡിക്കൽ ഡോക്ടർമാർ തയ്യാറാക്കിയ ശാസ്ത്രീയ ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാർഗങ്ങൾ, പാമ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നീ ലേഖനങ്ങൾ ഇവിടെ വായിക്കാം. വിദ്യാർഥികൾക്കും മുതിർന്നവർക്കും പഠന - പാഠ്യേതര വിഷയങ്ങളിൽ ഉപകാരപ്പെടുന്ന രീതിയിൽ ലളിമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ലേഖനങ്ങളാണ്.
വസ്തുതകളേക്കാൾ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സയൻസ് ഇത്ര വളർച്ച പ്രാപിച്ച ഈ കാലത്ത് പോലും, നാട്ടിൽ പ്രബലമായ ഈ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നല്ലൊരു ശതമാനം ആളുകളെക്കൊണ്ട് അർത്ഥശൂന്യമായ ആചാരങ്ങളും അബദ്ധജഡിലമായ അശാസ്ത്രീയ വിഷചികിത്സാരീതികളും അനുവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ജീവന്റെ വിലയുള്ള അത്തരം അശാസ്ത്രീയ ചികിത്സാരീതികളുടേയും അന്ധവിശ്വാസങ്ങളുടേയും പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ഈ വിഭാഗത്തിൽ.
പാമ്പുകളെ രക്ഷപ്പെടുത്താൻ, വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാൽ അവരുടെ സഹായം സ്വീകരിക്കാം. ശാസ്ത്രീയമായ പരിശീലനവും ലൈസൻസുമുള്ള ആൾക്കാർ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് പാമ്പുകളെ രക്ഷിക്കൽ. അങ്ങനെയല്ലാത്തവർ അത് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
2021 ജനുവരി മാസം വരെ, കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളിൽ കണ്ടിട്ടുള്ള പാമ്പുകൾ ഉൾപ്പെട്ട ചെക്ക്ലിസ്റ്റ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയിൽ പുതിയ പഠനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങൾ പുതുക്കി നൽകുന്നതായിരിക്കും.
പാമ്പുകളെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. നിങ്ങൾക്ക് പരിചയമുള്ള ആവാസ വ്യവസ്ഥയിൽ ഏതൊക്കെ പാമ്പുകൾ കാണാൻ സാധ്യതയുണ്ട് എന്ന് നോക്കാം.
പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേൾക്കാം. മറ്റു ജോലികൾക്കിടയിലും വായന സാധ്യമല്ലാത്ത അവസരങ്ങളിലും ഉപകാരപ്പെടും. കാഴ്ച പരിമിതിയുള്ളവർക്കും സഹായകരമാകണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഈ ആപ്പിന്റെ പിന്നിലുള്ള പ്രവർത്തകരെ ഓരോരുത്തരേയും പരിചയപ്പെടാം. അവരുടെ സോഷ്യൽ മീഡിയ പേജുകളിലേക്കുള്ള ലിങ്കുകൾ അവരുടെ ഫോട്ടോയോടൊപ്പം നൽകിയിട്ടുണ്ട്.
ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ ഈ മെനു സഹായിക്കും. വളരെ വിശദവും ആധികാരികവും അതേസമയം ലളിതവുമായ ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിർദ്ദേശിക്കാം. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു ജീവൻ രക്ഷാ മാർഗ്ഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. നമ്മുടേയും പ്രകൃതിയുടേയും നിലനിൽപ്പിനായി ശരിയായ അറിവുകൾ കൂടുതൽ ആൾക്കാരിൽ എത്തിക്കാൻ നമുക്ക് പരിശ്രമിക്കാം.
Snakepedia is a mobile application that focuses on the snakes of Kerala. There are about 3600 species of snakes in the world and 300 in India. Kerala has more than 100 species of snakes, under 12 families.
Snakes are in conflict with humans from time immemorial. The popular myths and beliefs that circulate around these wonderful creatures and the lack of proper knowledge have caused harm to them and humans alike. Conservation can happen through constant motivation and education. Snakepedia aims the same.
Snakes are legless carnivorous reptiles that can be easily identified by their elongated cylindrical bodies and scales. They are actually descendants of lizard-like animals who lost their limbs at some stage of evolution.
SnakePedia is a user friendly mobile app. Please acquaint yourselves with the options listed below.
Just like the contact lists in phones, Snakepedia has this feature where users can easily find out the snakes in Kerala by searching keywords or first alphabets of their Common Name in English, Malayalam Name or the Scientific Name.
Here we have grouped the dangerously venomous snakes that may endanger our life. You will be surprised to find that the list is too short!
As the name suggests these adorable reptiles are harmless. This list has snakes from non-venomous to mildly venomous category.
It is quite understandable that we cannot afford to take chances when it comes to one's life. Many venomous snakes have similar looking non-venomous mimics. Snakes those look similar to each other are grouped here. We are trying to explain the ID tips to differentiate non-venomous from venomous snakes using characteristic differentiating features with the help of easily understandable pictures.
Under this option, we explain the characteristic and distinguishable features of each snake via infographics. Hope you all enjoy this as much as we had while making it. Snakes are truly wondrous.
A panel of experts in this field will help you to identify the snake from images. Please click a picture of the snake from a safe distance and share it to us. You will receive reply from our experts at the earliest through this menu and the email ID you have provided. This feature works only when you are online.
Do not panic; we are here. This option has a detailed description of the first-aid to be given to a person bitten by the snake. This content is created by expert doctors and can be safely carried out.
Once the first aid is given, the person bitten by the snake has to be rushed to the nearest hospital with facilities for treatment of snake bite as early as possible. We have here the district wise list of hospitals in Kerala with Anti-Snake Venom (ASV).
These articles prepared by doctors will explain the details of scientific treatment methods and their importance. Ignorance feeds negligence. So, we would like you also to know the real treatment protocols.
This includes short scientific descriptions about each snake. We hope this will be useful for students and also for understanding snakes as any other animal. We have also added some tips to avoid snake bites; a content created by scientific experts.
There are umpteen myths and hoaxes related to snakes in our society. Many of such hoaxes influence people to fall for unscientific treatment methods and endanger their lives. Here we have attempted to bust all those hoaxes with facts and thereby save lives.
Our state has more than 800 government-certified snake rescuers. You can find the list of trained and certified rescuers from each district along with their mobile numbers. You can directly go to the call menu by touching on the phone number. Remember, it's illegal and punishable by law for an untrained person to handle snakes. Save humans; save snakes. We can do it with a phone call.
A detailed list of snakes found in Kerala, as of January 2021. The list will be updated from time to time.
Snakes are grouped according to their habitats. Users can easily find out a snake by selecting a specified habitat. How easy it is!
Descriptions about the characteristics, identifying features and all other related articles are available as podcasts. Users can hear them on the go. It's especially useful for the visually challenged and also when you are in a situation where reading is not possible. This feature works only when you are online.
See the faces behind this app. It is a team work by like-minded people who worked towards a common goal of mitigating human-snake conflict. Their Facebook profiles are also linked to their names.
We care about you and your loved ones. You may be saving the lives of your loved ones by sharing this authentic info. Here's the link to share this app with others. Sharing is caring and all in one click.
SnakePedia is a mobile application that specifically focuses on familiarising different snakes of Kerala, their habitats and behaviours to the common man. There are about 3600 species of snakes in our world and 300 of them are in India. About 100 types of snakes, grouped under 12 families are found in Kerala.
Lack of proper knowledge and prevalent myths that circulate around these wonderful creatures have caused harm to both humans and them alike. SnakePedia attempts to conserve through guidance.
Snakes are legless carnivorous reptiles that can be easily identified by their elongated cylindrical bodies and lustrous scales. Evolutionarily, they are descended from lizard-like animals but lost their limbs later at some stage.
SnakePedia is very user friendly but we try to make it even more effortless. Please acquaint yourself with our options list below.
Just like our contact lists in phones, SnakePedia has the feature where users can easily find out snakes in Kerala by searching keywords like their English Common Name, Malayalam Name or Scientific Name.
Here we have grouped the dangerously venomous snakes that may threaten your life or harm you drastically. You will be surprised to find how short this list is.
As the name suggests these adorable reptiles are harmless. This list has snakes from non-venomous to mildly venomous category. They are in no way, life-threatening.
It is quite understandable why we cannot take chances when it comes to one's life. Many venomous snakes have similar looking non-venomous mimics. Snakes those look similar to other species of snakes are grouped here. We are trying to explain the ID tips to differentiate non-venomous from venomous snakes. It is as easy as it sounds like.
Under this option, we explain the distinguishable features of each snake via infographics. Hope you all enjoy this as much as we had while making it. Snakes are truly wondrous.
A panel of SnakePedia experts will help you to identify the snake from images. Please click a picture and share it to us. Our experts will get back to you at the earliest.
Do not panic; we are here. This option has a detailed description of the first-aid to be given to a bitten person. This content is created by expert doctors and can be safely administered to the person.
Next step to be followed after the first aid. We have the district wise list of hospitals in Kerala with Anti-Snake Venom (ASV) availability.
These article s will explain the details of scientific treatments and their importance. Ignorance feeds negligence. So, we want you to know what is going on.
A small description of snakes on an academic level. We hope this will be useful for student projects and for understanding snakes as any other animals. We have added some tips to avoid snake bites; a content created by scientific experts.
There are loads of myths and hoaxes related to snakes in our society. Many of such hoaxes influence people to perform unscientific treatment methods in snakebite cases. We try to bust all those hoaxes and thereby save lives.
Our state has more than 800 government-certified snake rescuers. You can find the list of trained and certified rescuers for each district along with their mobile numbers. Save humans; save snakes. We can do it with a phone call.
A detailed list of snakes found in Kerala, as of Jan 2021. We will keep you updated.
Snakes are grouped according to their habitats. Users can easily find out a snake by selecting a specified habitat. How easier can it get!
All snake identification descriptions and related articles are available as podcasts. Users can hear them on the go.
See the faces behind this app. It is a group work by similar minded people who have set their goals for the collective good. Truly inspiring.
A link to share this app with others. Sharing is caring and all in one click.