ചികിത്സ

aDr Jamal T M

English

Podcast: Dr Aswini Ranganath

കടിയേറ്റയുടനെ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമുള്ള ചികിത്സയെ രണ്ടായി തിരിക്കാം.

ASV ചികിത്സ

Anti snake venom (ASV ) എന്ന മരുന്നാണ് പാമ്പ് കടി ചികിത്സയുടെ ഏറ്റവും പ്രധാന ഘടകം. പാമ്പിൻ വിഷം ചെറിയ അളവിൽ മൃഗങ്ങളിൽ കുത്തിവെക്കുമ്പോൾ, വിഷത്തിനെതിരെ അവയുടെ ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന പ്രതിരോധ ഘടകങ്ങൾ (ആന്റിബോഡികൾ) വേർതിരിച്ച് ശുദ്ധീകരിച്ച് പൗഡർ രൂപത്തിലാക്കിയതാണ് ASV.

വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിൽ ലഭ്യമായ ASV-യിൽ മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait) എന്നിവയ്ക്കും അണലി (Russell's), ചുരുട്ടമണ്ഡലി (Saw-scaled Viper) എന്നീ രണ്ടിനം അണലികൾക്കും എതിരെയുള്ള ആന്റിബോഡികൾ മാത്രമേയുള്ളൂ. ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടി നാട്ടിൻപുറങ്ങളിൽ അപൂർവ്വമായതിനാൽ അതിനെതിരെയുള്ള ആന്റിബോഡി ASV-യിൽ ഉൾപ്പെടുത്തിയിട്ടില്ല.

Pit viper ഇനത്തിൽ പെട്ട അണലികൾ മൂലമുള്ള വിഷബാധ സാധാരണയാണെങ്കിലും പൊതുവെ മരണകാരണമാവാറില്ല. ഇവയുടെ കടി മൂലം അപൂർവമായെങ്കിലും കിഡ്നി തകരാർ, രക്തം കട്ടയാവാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളാൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണം പതിവില്ലാത്തതിനാൽ ഇവയുടെ വിഷത്തിനെതിരെയും നിലവിൽ ASV മരുന്ന് ലഭ്യമല്ല. വേണ്ടി വന്നാൽ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയാണ് ആവശ്യമായി വരിക.

കടൽ പാമ്പുകളിൽ നാഡീ വ്യൂഹത്തെയും പേശികളെയും ഗുരുതരമായി ബാധിക്കുന്ന വിഷമുള്ളവയുണ്ട്. എങ്കിലും പൊതുജനങ്ങൾക്കിടയിൽ ഇവയുടെ കടി അപൂർവ്വമായതിനാൽ നിലവിലെ ASV-യിൽ ഇവയെ ഉൾപ്പെടുത്തിയിട്ടില്ല. ഇവയുടെ കടിയേറ്റാൽ വെൻറിലേറ്റർ സപ്പോർട്ട് അടക്കം ആവശ്യമായി വന്നേക്കാം.

രക്തത്തിൽ ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാനുള്ള കഴിവ് മാത്രമേ ASV-ക്ക് ഉള്ളൂ. വിഷം ആന്തരാവയവങ്ങളിൽ കയറിപ്പിടിച്ച ശേഷം അതിനെ നിർവീര്യമാക്കാൻ ASV ഫലപ്രദമല്ല. പാമ്പ് കടിച്ചാൽ ഒട്ടും കാലതാമസം കൂടാതെ ചികിത്സാ സൗകര്യം ഉള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കേണ്ടതിന്റെ പ്രാധാന്യം അവിടെയാണ്. അശാസ്ത്രീയ ചികിത്സകൾ തേടി സമയം വൈകിപ്പിച്ച്, വിഷം ആന്തരിക അവയവങ്ങളിൽ മുഴുവൻ വ്യാപിച്ച ശേഷം നൽകുന്ന ASV കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. ASV ചികിത്സ കിട്ടിയ ശേഷവും ചിലർ മരണപ്പെടുന്നതിന്റെ കാരണവും അതാണ്‌.

വിഷപാമ്പുകളുടെ കടി എല്ലായ്പ്പോഴും വിഷബാധ ഏൽപ്പിക്കാറില്ല എന്നതിനാൽ വ്യക്തമായ വിഷബാധയുടെ ലക്ഷണങ്ങൾ ഇല്ലാതെ ASV കൊടുക്കാറില്ല.

കടിച്ച ഭാഗത്ത് ശക്തമായ വേദന, നീര്, നിറവ്യത്യാസം, വയറുവേദന, ഛർദ്ദി എന്നിവ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. എന്നാൽ വെള്ളിക്കെട്ടൻ കടിച്ചാൽ കടിയേറ്റ ഭാഗത്ത് വേദനയോ വീക്കമോ മറ്റു പ്രശ്നങ്ങളോ കാണാറില്ല. ഉറങ്ങി കിടക്കുന്ന ഒരാളെ വെള്ളിക്കട്ടൻ കടിച്ചാൽ, പാമ്പ് കടി എന്ന സാധ്യത പോലും ചിലപ്പോൾ ഡോക്ടർമാർ ചിന്തിച്ചെന്നു വരില്ല. കടിച്ച മുറിവോ വേദനയോ വീക്കമോ ഒന്നുമില്ലാതെ വയറുവേദനയും ഛർദിയുമായി രോഗി വന്നാൽ ഉദര സംബന്ധമായ അസുഖങ്ങൾ സംശയിച്ച് ആ വഴിക്ക് ടെസ്റ്റുകൾ ചെയ്തു പോവാനാണ് സാധ്യത കൂടുതൽ. നാഡീവ്യൂഹം തളരുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ കൺപോളകൾ അടഞ്ഞു പോകുന്നത് ചിലപ്പോൾ ഉറക്കം തൂങ്ങുന്നതായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ രോഗ നിർണ്ണയം പൂർണമായി തെറ്റുകയോ വൈകി പോവുകയോ ചെയ്തേക്കാം.

വെള്ളിക്കെട്ടനെ പോലെ തന്നെ മൂർഖന്റെ വിഷവും നാഡീ വ്യൂഹത്തെ ബാധിക്കുന്നതിനാൽ കണ്ണ് താനെ അടഞ്ഞു പോവുക, നാവു കുഴയുക, കാഴ്ച മങ്ങുക, ഒരു വസ്തുവിനെ രണ്ടെണ്ണമായി കാണുക, വിഴുങ്ങാൻ പ്രയാസം, കഴുത്ത് ഉറച്ചു നിൽക്കായ്ക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. പെട്ടന്ന് ചികിൽസ നൽകിയില്ലെങ്കിൽ ശ്വസന പേശികൾ തളർന്നു പോയി ശ്വാസം മുട്ടി മരണം സംഭവിക്കും.

അണലി വിഷം രക്തക്കുഴലുകളേയും കിഡ്‌നിയുടെ പ്രവർത്തനത്തേയുമാണ് പ്രധാനമായി ബാധിക്കുക. രക്തം കട്ടയാവാനുള്ള ശേഷി നഷ്ടപ്പെടും. താൽക്കാലികമായോ സ്ഥിരമായോ ഉണ്ടാകുന്ന ഹോർമോൺ തകരാറുകളും അപൂർവ്വമായി കാണാറുണ്ട്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ASV കൊടുക്കുകയുള്ളൂ. അത് പൂർണ്ണമായും ഡോക്ടറുടെ ക്ലിനിക്കൽ നിഗമനമാണ്. അണലി കടിച്ചാൽ രക്തം കട്ടയാവുന്നുണ്ടോ എന്നറിയാൻ വേണ്ടി ചെയ്യുന്ന ക്ലോട്ടിംഗ് ടൈം എന്ന ടെസ്റ്റ് സഹായകമായേക്കാം എന്നല്ലാതെ വിഷ ബാധ തെളിയിക്കാൻ പ്രത്യേകിച്ച് ടെസ്റ്റുകൾ ഒന്നും തന്നെയില്ല. മേൽ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ പാമ്പിനെ കാണുകയോ ടെസ്റ്റുകൾ ചെയ്യുകയോ ആവശ്യമില്ല. നേരിട്ട് ASV ചികിത്സ തുടങ്ങാവുന്നതാണ്.

കുട്ടികൾ, വളരെ പ്രായം ചെന്നവർ, മാനസിക രോഗികൾ, ഭിന്ന ശേഷിക്കാർ തുടങ്ങിയവരിൽ പാമ്പ് കടിച്ചു എന്ന കാര്യം തന്നെ ചിലപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ കൃത്യമായി വിലയിരുത്തുന്നതിൽ പിഴവ് പറ്റിയാൽ രോഗനിർണ്ണയം വളരെ പ്രയാസകരമായിരിക്കും.

കടിച്ച പാമ്പ് ഏതാണ് എന്നറിയൽ ചികിത്സയിൽ നിർബന്ധമുള്ള കാര്യമല്ല. വിഷബാധ ഉണ്ടോ ഇല്ലയോ എന്ന് ലക്ഷണങ്ങൾ നോക്കി വിലയിരുത്തുകയേ വേണ്ടൂ. പാമ്പിനെ തല്ലി കൊല്ലാൻ ശ്രമിച്ച് സ്വയം അപകടം ക്ഷണിച്ചു വരുത്തുകയും രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിക്കുകയും ചെയ്യുന്നത് ഒട്ടും ഗുണകരമല്ല. സുരക്ഷിതമായ അകലത്തിൽ നിന്ന് ഒരു ഫോട്ടോ എടുക്കാൻ കഴിയുമെങ്കിൽ അത് മാത്രം ചെയ്യുക. കടിച്ച പാമ്പിനെ നേരിട്ട് കാണാതെ ആ പ്രദേശത്ത് നിന്ന് തിരഞ്ഞ് പിടിച്ചു കൊണ്ട് വരുന്ന പാമ്പ് തന്നെ ആവണം എന്നില്ല യഥാർത്ഥത്തിൽ കടിച്ചത്.

മൃഗപ്രോട്ടീനുകളുടെ സാന്നിധ്യം ഉള്ളതിനാൽ ASV കൊടുക്കുമ്പോൾ ചെറിയ ചൊറിച്ചിൽ മുതൽ ഗുരുതരമായ അലർജി വരെ കാണാറുണ്ട്. എന്നാലും മറ്റു മരുന്നുകളുടെ സഹായത്തോടെ ASV മുഴുവൻ കൊടുത്തേ മതിയാകൂ.

Symptomatic and supportive treatment

കാര്യമായി വിഷബാധ ഏൽക്കാത്തതോ വളരെ പെട്ടന്ന് ചികിൽസ തുടങ്ങുന്നതോ ആയ സന്ദർഭങ്ങളിൽ ASV കൊണ്ട് മാത്രം ചികിത്സ അവസാനിക്കാമെങ്കിലും ഭൂരിഭാഗം പേരിലും എന്തെങ്കിലും തരത്തിലുള്ള സപ്പോർട്ടീവ് ചികിത്സ ആവശ്യം വരാറുണ്ട്.

വെന്റിലേറ്റർ

മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവ കടിച്ചു ശ്വസന പേശികൾ തളർന്നു ശ്വാസ തടസ്സം നേരിടുന്നവരെ, വിഷത്തിന്റെ പിടിയിൽ നിന്നും ശരീരം മുക്തമാകുന്നത് വരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ASV കൊടുത്തിട്ടും ശ്വാസതടസം വരുന്നവരിലും ASV-ക്ക് പ്രവർത്തിക്കാൻ സമയം കിട്ടുന്ന മുന്നെ തന്നെ അങ്ങനെ സംഭവിക്കുന്നവരിലും ജീവൻ നിലനിർത്താൻ വെന്റിലേറ്റർ കൂടിയേ തീരൂ. ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ തന്നെ വേണ്ടി വരാം. ശ്വസന പേശികളുടെ പ്രവർത്തനം വേഗത്തിൽ വീണ്ടെടുക്കാനുള്ള മരുന്നുകളും ഉപയോഗപ്പെടുത്താറുണ്ട്.

ഡയാലിസിസ്

അണലി വിഷബാധ മൂലം വൃക്കകളുടെ പ്രവർത്തനം കാര്യമായി തകരാറിലായാൽ ഡയാലിസിസ് ചികിൽസ വേണ്ടി വന്നേക്കാം. രോഗി രക്ഷപ്പെടുന്നതോടെ വൃക്കകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാവാറാണ് പതിവ്. അത് വരേയ്ക്കും ഡയാലിസിസ് തുടരേണ്ടി വരും. സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന അവസ്ഥ വളരെ അപൂർവ്വമാണ്.

പ്ലാസ്മ

അണലി വിഷം രക്തം കട്ടയാവാനുള്ള ശേഷിയെ ഗുരുതരമായി ബാധിക്കുമ്പോൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ചിലപ്പോൾ ഗുണം ചെയ്തേക്കാം.

കടിയേറ്റ ഭാഗത്തെ ചികിത്സ

കടിയേറ്റ ഭാഗത്ത് നീരും വേദനയും ഉണ്ടെങ്കിൽ അത് കുറയാനുള്ള മരുന്നുകൾ നൽകും. ചിലരിൽ കടിയേറ്റ ഭാഗത്ത് ഗുരുതരമായ അണുബാധ വരാറുണ്ട്. ആന്റിബയോട്ടിക്കുകളും, മുറിവ് ഡ്രസിങ് മുതൽ ചിലപ്പോൾ കീറി പഴുപ്പ് പുറത്തു കളയുക തുടങ്ങിയ ചികിത്സകൾ വരെ ആവശ്യമായി വരാറുണ്ട്.

അണലി വിഷം മൂലം അപൂർവ്വമായി കാണപ്പെടുന്ന സ്ഥായിയായ ചില ഹോർമോൺ തകരാറുകൾക്ക് ജീവിതാവസാനം വരെ ഹോർമോൺ ചികിത്സ വേണ്ടി വരും. വിഷബാധയേറ്റ് വർഷങ്ങൾ കഴിഞ്ഞ ശേഷവും ഹോർമോൺ തകരാറുകൾ സംഭവിക്കാം.

Snake Bite - Medical managment of bites by venomous snakes

aDr Jimmy Mathew

മലയാളം

Podcast: Dr Aswini Ranganath

Asessment

The first step is to assess and observe the patient, clinically and with clotting time, to see if there are actual signs of envenomation. That is; indications that the poison, or venom is having an effect on the body. If there is, treatment has to be started.

Treatment following a snake bite can be divided into two categories.

Treatment with Anti-Snake Venom

ASV or Anti-Snake Venom is the main medicine used in the treatment of snake bites. ASV is a powdered form of purified antibodies produced in animals against small quantities of injected snake venom.

Commercially available ASV in India has antibodies against Cobra, Krait, Russell’s Viper and Saw-scaled Viper. Antibodies against the venom of King Cobra are not included as bites by these are very rare.

Bites from Pit Viper are quite common. But it is generally considered less venomous. Since death due to the bite of Pit Viper is very uncommon, antibodies against its venom are not included in ASV. But In some severe cases, dialysis and other supportive treatment must be given.

Bites by sea-snakes affect the nervous and the muscular system. These bites are rare and antibodies against these are also not included in ASV. In case of bites by sea-snakes, patients might need intensive treatment, including ventilator support.

ASV can only neutralize the circulating venom in the blood. If the venom has reached the organs and has started causing damage, ASV cannot counter this. This is why, immediate transfer to a centre that has got facility for giving ASV is very important.

If the treatment is much delayed, ASV cannot have any effect. Failure to give prompt treatment, gives time for the venom to spread to internal organs, and this is one of the main causes of death.

On occasions, bites from a venomous snake might not cause any envenomation. Therefore, ASV is only given in cases where there are symptoms of a snake bite.

The common symptoms of snake venom include severe pain and swelling at the area of bite, abdominal pain, and vomiting. However, bites from Kraits may not cause any pain or swelling in the area. If a person is bitten by a Krait while he or she is asleep, it is very difficult for doctors to diagnose it. The bite-mark could be quite small. Without any swelling or local pain, symptoms like abdominal pain and vomiting could be taken as gastro enteritis. Drooping of eyelids, an indication of venom affecting the nervous system might be mistaken as mere sleepiness. Not diagnosing it can be very dangerous.

Just like the Krait’s, Cobra’s venom also manifests the same symptoms- drooping eyelids, tongue weakness, blurring of vision, difficulty in swallowing, and a floppy neck. If treatment is not given immediately, respiratory muscles get exhausted leading to death by stoppage of breathing.

Viper venom primarily affects the kidney and the blood vessels. It also reduces blood coagulation. It might also cause a temporary or permanent imbalance in some hormones.

ASV is only given in cases in which symptoms are seen and depends completely on the clinical diagnosis by the doctor. Other than the clotting time test, which is used to assess the clotting ability of blood following viper poisoning, there are no tests available to determine the presence of venom in the body. If any of the already mentioned symptoms are there, there is no need to see the snake or any further test. ASV treatment is begun directly.

Diagnosis of snake-bite can be hard in children, the elderly, the mentally-affected and the differently-abled. If there is difficulty in the interpretation of symptoms, diagnosis can prove difficult.

Identifying the snake is not important. But identifying the signs of envenomation is important. One should not try to kill or catch a snake that has bitten someone. It will only delay treatment. A photograph, if possible, can be taken from a safe distance.

Since ASV contains animal proteins, reactions, either mild or severe can be expected. Despite this, ASV needs to be given along with other medicines to suppress these reactions.

Symptomatic and supportive treatment

In cases where there are no signs of severe envenomation and treatment is begun as soon as possible, ASV maybe all that is required. But some kind of supportive treatment might also be needed in many.

Ventilator

Bites from Cobra and Krait can cause respiratory muscle paralysis and weakness, and these patients may need to be put on a ventilator. This might need to be continued for hours to several days. Medicines that can improve the function of respiratory muscles are also used.

Dialysis

Kidney damage caused by envenomation with viper bites may need dialysis. This damage usually recovers. Cases requiring permanent dialysis are very rare.

Plasma

Since viper bites directly affect the ability of blood to clot, plasma obtained from the blood of others which contain various clotting protein factors can be helpful.

Treatment at the area of bite

If the site of the bite shows pain and swelling, medicines to alleviate the symptoms must be given. Severe tissue damage can occur. These may need debridement, dressings and even reconstructive surgeries like skin grafting. Wounds may become infected, and these need to be treated.

Rare effects of viper venom such as permanent deficiency of certain hormones might require lifelong hormone replacement. Such hormonal disorder might occur even years after the bite.